 
തണ്ണിത്തോട് : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ 30 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം ചികിത്സാ ധനസഹായം നൽകി. ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്‌ഘാടനം ചെയ്തു.ആർ.എസ്.എസ് കോന്നി സേവാ പ്രമുഖ് സി.എസ് സോമൻ, ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഡി ശശിധരൻ,ജനറൽ സെക്രട്ടറി ടി.സി വിജയകുമാർ,പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കരിങ്ങഴമൂട്ടിൽ, മണ്ഡലം കമ്മിറ്റി അംഗം സജി പുത്തൻവീട്ടിൽ, വിഘ്‌നേശ് കൊട്ടക്കാട്ട്, മരളീധരൻ നായർ എന്നിവർ പങ്കെടുത്തു.