പന്തളം: കുരമ്പാല അജീഷ് ഭവനത്തിൽ ശിവൻകുട്ടിയുടെ മകനും പ്ളസ്ടു വിദ്യാർത്ഥിയുമായ അജീഷ് കുമാറിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.കെ എസ് പന്തളം ഏരിയാ പ്രസിഡന്റ് വി.കെ.മുരളിയും സെക്രട്ടറി എ.രാമനും ആവശ്യപ്പെട്ടു. ജില്ലാ നേതാക്കളായ കെ.കുമാരൻ, വി.കെ മുരളി, കെ.വിശ്വംഭരൻ, എസ്.അരുൺ, എം.കെ. മുരളീധരൻ എന്നിവർ അജീഷിനെ സന്ദർശിച്ചു.