photo
അഭിലാഷ്

കോന്നി : കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സൈനികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് അഭിലാഷ് ഭവനത്തിൽ പരേതനായ മുരളിയുടെ മകൻ അഭിലാഷ് (26 ) ആണ് മരിച്ചത്. ജമ്മു കാശ്മീരിൽ നിന്ന് ഒൻപത് ദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയുമായിരുന്നു . ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞ ശേഷമാണ് മരണം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.

സംസ്‌കാരം പിന്നീട്.

മാതാവ് : തുളസി. സഹോദരി : അർച്ചന.