attack
സുനിൽ

തിരുവല്ല: മഞ്ഞാടിയിൽ ആംബുലൻസ് ഡ്രൈവർ രാജപ്പനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കല്ലൂപ്പാറ കടമാങ്കുളത്ത് വീട്ടിൽ ബിബിൻ (22), കല്ലൂപ്പാറ ചാമക്കുന്ന് വീട്ടിൽ സുനിൽ (ഡോൺ- 32) എന്നിവരാണ് പിടിയിലായത്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘമാണ് പിടി കൂടിയത്. റിമാൻഡ് ചെയ്തു.