പന്തളം: പാട്ടുപുരക്കാവ് സരസ്വതിക്ഷേത്രം നവരാത്രി മണ്ഡപത്തിൽ നവരാത്രി മഹോത്സവം 17 മുതൽ 26 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ക്ഷേത്രചടങ്ങുകൾ മാത്രമാണുണ്ടാകുക.
എല്ലാ ദിവസവും രാവിലെ 5നു നിർമ്മാല്യദർശനം, അഭിഷേകം, വിശേഷാൽ പൂജകൾ, വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച. 23നു വൈകിട്ട് 5.30നു പൂജവയ്പ്പ്. വിജയദശമി ദിനമായ 26ന് വെളുപ്പിന് 4.30നു നിർമ്മാല്യദർശനം, അഭിഷേകം, 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാസരസ്വതിപൂജ, 6ന് പൂജയെടുപ്പ്, വിദ്യാരംഭം. വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കുമെന്ന് പ്രസിഡന്റ് പന്തളം ശിവൻകുട്ടി, സെക്രട്ടറി ജി. ഗോപിനാഥപിള്ള എന്നിവർ അറിയിച്ചു