16-mathru-samithy
മാതൃസമിതിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: ചെങ്ങന്നൂർ നവരാത്രി മണ്ഡപത്തിൽ നവരാത്രി പൂജകളും ചടങ്ങുകളും നടത്തേണ്ടന്ന് ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയതിൽ പ്രതിഷേധിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിൽ മാതൃസമിതി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിന് ഹിന്ദുഐക്യവേദി,ബാലഗോകുലം,കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിങ്ങനെ വിവിധ സംഘടനകൾ പിൻതുണയുമായി എത്തി.
നഗരസഭാ കൗൺസിലർമാരായ ബി.ജയകുമാർ, ശ്രീദേവി ബാലകൃഷ്ണൻ, ഭാർഗവി, മാതൃസമിതി പ്രവർത്തകരായ സിന്ധു സുരേഷ്,സിന്ധു വിനോദ് കുമാർ,ആർ.എസ്.എസ് താലൂക്ക് സേവാപ്രമുഖ് ബി. ജയകുമാർ, ക്ഷേത്ര സംരക്ഷണ സമിതി മേഖല സെക്രട്ടറി വി.കെ ചന്ദ്രൻ,ശ്രീകുമാർ,രോഹിത്ത് രാജ്, പി. കെ.സുരേഷ് എന്നിവർ പങ്കെടുത്തു.