17-kaladharan-tp
ഡോ. ടി. പി. കലാധരൻ

പത്തനംതിട്ട: ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്നതും കൊവിഡ് 19ന്റെ സാഹചര്യത്തിൽ മാറ്റിവച്ചതുമായ പരിഷത്തിന്റെ 36-ാം ജില്ലാസമ്മേളനം രണ്ടു ദിവസങ്ങളിലായി ഓൺലൈനിൽ പൂർത്തിയായി. 'ജനാധിപത്യത്തിന്റെ തകരുന്ന നെടുംതൂണുകൾ എന്ന വിഷയം ഡോ.എ.സുഹൃത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി യു. ചിത്രജാതൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.ബാലചന്ദ്രൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. മേഖലാടിസ്ഥാനത്തിലുള്ള ചർച്ചക്ക് ശേഷം കൗൺസിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ചു.സംഘടനാരേഖ കേന്ദ്ര നിർവാഹക സമിതിയംഗം ഡോ. ബ്രിജേഷ് അവതരിപ്പിച്ചു. ഡോ. ടി.പി. കലാധരൻ പ്രസിഡന്റായും യു. ചിത്രജാതൻ സെക്രട്ടറിയായും എൻ.എസ്. രാജേന്ദ്രകുമാർ ട്രഷററായുമുള്ള 27 അംഗ ജില്ലാകമ്മിറ്റിയേയും, സംസ്ഥാന കൗൺസിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു.