17-cgnr-pacha
ചെങ്ങന്നൂർ നഗരസഭ ഹരിതകേരള മിഷന്റെ പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം അങ്ങാടിക്കൽ പമ്പാതീരത്തെ പെനിയേത്ത് കടവിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവ്വഹിക്കുന്നു. ഡോ.വിനയൻ എസ്.നായർ, പി.മോഹൻകുമാർ, ബി.സുദീപ്, കെ.ജോർജ്ജ്, ഡോ.ആർ.ജയകൃഷ്ണൻ, ബിജു സി തോമസ് എന്നിവർ സമീപം

ചെങ്ങന്നൂർ : നഗരസഭ ഹരിതകേരള മിഷന്റെ പച്ചത്തുരുത്ത് നിർമ്മാണം അങ്ങാടിക്കൽ പമ്പാതീരത്തെ പെനിയേത്ത് കടവിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർമ്മാണ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബി.സുദീപ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ജോർജ്ജ്, സെക്രട്ടറി ഡോ.ആർ.ജയകൃഷ്ണൻ, ഭാരവാഹികളായ കെ.എം.മാമ്മൻ, ഡോ.വിനയൻ എസ്.നായർ, ബിജു സി.തോമസ്, പി.മോഹൻകുമാർ, തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് ഓവർസിയർ ജൽജാ റാണി എന്നിവർ പ്രസംഗിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് നഗരസഭ പമ്പാതീരത്തെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്.പൊതുജനങ്ങൾക്കായി നഗരസഭ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് പദ്ധതിപ്രകാരം നിർമ്മിക്കുന്ന രണ്ടാമത്തെ വിശ്രമകേന്ദ്രമാണ് പമ്പാതീരത്തെ പെനിയേത്ത് കടവ്. ഇടനാട് കള്ളാലിപ്പാറയിലെ വിശ്രമകേന്ദ്രത്തിലെ പച്ചത്തുരുത്ത് നിർമ്മാണവും ആരംഭിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾക്ക് വന്നിരിക്കുന്നതിനും കുട്ടികൾക്കായുള്ള വിനോദ ഉപാധികളുമാണ് ഇവിടെ ക്രമീകരിക്കുന്നത്. സ്ഥലം വൃത്തിയാക്കുതോടൊപ്പം അലങ്കാരച്ചെടികളും വൃക്ഷതൈകളും നട്ടുപിടിപ്പിക്കുകയും ചെയ്യും. ചെടികളുടെ പരിപാലനവും പ്രദേശത്തെ ശുചീകരണവും തൊഴിലുറപ്പ് പദ്ധതി പ്രകാരം തുടർ പദ്ധതിയായി നടപ്പിലാക്കും. വൈകാതെ നഗരസഭയുടെ വിവിധ സ്ഥലങ്ങളിലെ പച്ചത്തുരുത്ത് നിർമ്മാണവും ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് 50 സ്ഥലങ്ങളിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.