17-road-inaug
മലയാലപ്പുഴ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണാത്ഘാടനം

മലയാലപ്പുഴ : പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ.നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ മുതൽ മുടക്കി മലയാലപ്പുഴ മാർക്കറ്റ് പരിത്യനിക്കൽ റോഡ്, 15 ലക്ഷം രൂപ മുതൽ മുടക്കി ചേന്നംപള്ളിപ്പടി -കോഴിക്കുന്നു റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിലെ തകർന്നു കിടന്ന പ്രധാന റോഡുകളായിരുന്നു മലയാലപ്പുഴ മാർക്കറ്റ് പരിത്യാനികൽ റോഡും ചേന്നംപള്ളിപ്പടി-കോഴിക്കുന്നം റോഡും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മലയാലപ്പുഴ പഞ്ചായത്തിൽ അനുവദിച്ചിട്ടുള്ള മറ്റു റോഡുകളുടെ നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും എം. എൽ.എ.അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ മോഹനൻ,വി.മുരളീധരൻ, മുരളിധരക്കുറുപ്പ്,സി.പി.എം. ഒ.ആർ.സജി,രാജേഷ് മുകളിൽതറയിൽ അശ്വിനി കുമാർ,എം.ആർ.ബാബു,ഗിരീഷ് എന്നിവർ സംസാരിച്ചു.