തിരുവല്ല: ബിലീവേഴ്‌സ് അക്കാദമി ഓഫ് അലൈഡ്‌ഹെൽത്ത് സയൻസസിൽ ഡിപ്ലോമാ, പിജി ഡിപ്ലോമാ കോഴ്‌സുകളിലേക്കുളള വാക്ക് ഇൻ അഡ്മിഷൻ 19ന് രാവിലെ 9.30 മുതൽ വൈകിട്ട് 3.30വരെ നടക്കും. ഡിപ്ലോമാകോഴ്‌സുകൾക്ക് 50ശതമാനം മാർക്കോടെ പ്ലസ്ടു സയൻസും പി.ജി ഡിപ്ലോമാകോഴ്‌സുകൾക്ക് ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദവുമാണ്‌ യോഗ്യത.സി.എം.എ.ഐ( ക്രിസ്റ്റ്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ)യുടെ അംഗീകാരമുള്ള കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. സ്ഥലം: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്. വിശദവിവരങ്ങൾക്ക് 7025534446 എന്ന നമ്പറിൽ വിളിക്കുക.