. കൊടുമൺ : ഐക്കാട് എ.എസ്. ആർ.വി.ജി.യു.പി.സ്കൂളിൽ ഈ കൊവിഡ് കാലത്തും ഓൺലൈൻ അസംബ്ലി സജീവം. എല്ലാ ബുധനാഴ്ചയും രാവിലെ 10 ന് കുട്ടികളും അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ അസംബ്ലിക്ക് എത്തും. പ്രാർത്ഥന, പ്രതിജ്ഞ , പത്രവാർത്ത , വ്യായാമം, ക്വിസ്, കടങ്കഥ, പുസ്തക പരിചയം, ആരോഗ്യചിന്തകൾ , ഹെഡ് മാസ്റ്ററുടെ സന്ദേശം , അദ്ധ്യാപകരുടെ നിർദേശങ്ങൾ, ദേശീയ ഗാനം എന്നിവയുണ്ട്.. കൂട്ടുകാരെയും അദ്ധ്യാപകരെയും കാണുവാനും തങ്ങളുടെ സർഗശേഷി പ്രകടിപ്പിക്കുന്നതിനും ഇൗ വേദി കുട്ടികൾക്ക് സഹായകരമാണ്. ഓരോ ആഴ്ചയും ഓരോ ക്ലാസിലെയും കുട്ടികളാണ് നേതൃത്വം നൽകുന്നത്. പ്രഥമാദ്ധ്യാപകൻ വി. വിനോദ് കുമാർ ,​ അദ്ധ്യാപകരായ ശ്രീലക്ഷ്മി, ബിന്ദു, ആര്യ, ജയന്തി, അംബികാ ദേവി, ശേഭാ കുമാരി , ശൈലജ , ശോഭനൻ .എസ്.എം.സി ചെയർമാൻ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകുന്നു