ശബരിമല - തുലാമാസ പൂജയുമായി ബന്ധപ്പെട്ട് മണ്ണാറക്കുളഞ്ഞി- പമ്പാ റോഡിലെ അട്ടത്തോട്- ചാലക്കയം റോഡിൽ പ്ലാന്തോട്ടം ഭാഗത്ത് ഈ മാസം 24 വരെ നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതം നടത്തുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ പി.ബി.നൂഹ് ഉത്തരവായി.