പത്തനംതിട്ട : നവംബറിൽ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി, എം.ഐ.എസ് പോർട്ടൽ മുഖേന 2018 ആഗസ്റ്റിൽ അഡ്മിഷൻ നേടിയവരിൽ നിന്നും , 2019 ജൂലായ് ട്രേഡ് ടെസ്റ്റിൽ വാർഷിക സമ്പ്രദായത്തിൽ പരീക്ഷ എഴുതി പരാജയപ്പെട്ട പ്രൈവറ്റ് ട്രെയിനികളിൽ നിന്നും(എസ്.സി.വി.ടി വിജയിച്ചവർ ), ഒന്നാം വർഷ സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ് എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 1105 രൂപ ട്രഷറിയിൽ അടച്ച ചെലാനും അപേക്ഷയും അനുബന്ധ രേഖകളുമായി ഈ മാസം 28ന് ഐ.ടി.ഐ യിൽ സമർപ്പിക്കണം. 550 രൂപ ഫൈനോടുകൂടി നവംബർ രണ്ടുവരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് detkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഐ.ടി.ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 0468 2258710.