photo
കെ.കെ. പൊന്നപ്പൻ

തിരുവല്ല: പെരിങ്ങര കുന്നത്ത് വീട്ടിൽ കെ.കെ. പൊന്നപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി. യോഗം പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രത്നമ്മ പെരിങ്ങര കരീപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഉഷാദേവി, ഉമാദേവി, അഡ്വ. ഷൈൻ ബാബു, കവിതാകുമാരി, ഷാംജി ബാബു (മസ്‌ക്കറ്റ്). മരുമക്കൾ: ദിലീപ്, സുരേഷ്, അഡ്വ. അജിത, പരേതനായ അഡ്വ. ശശികുമാർ, രശ്മി (മസ്‌കറ്റ്).