പന്തളം: യു.പിയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് വഴിയിൽ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചും പീഡിപ്പിച്ചു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടും പന്തളം നഗരസഭാ ഓഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വ: ഡി. എൻ. തൃദിപ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ആർ. വിജയകുമാർ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മഞ്ജു വിശ്വനാഥ്, ആനി ജോൺ തുണ്ടിൽ, ശാന്ത, സുജാത തുടങ്ങിയവർ പ്രസംഗിച്ചു.