പന്തളം - 2018 ലെ പ്രളയ ഫണ്ടു തട്ടിപ്പിൽ പന്തളം നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം മുൻസിപ്പാലിറ്റി ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് അഭിജിത് മുകടിയിൽ അദ്ധ്യക്ഷത വഹിച്ചു , പത്തനംതിട്ട ഡിസിസി സെക്രട്ടറി അഡ്വ:ഡി. എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു, സിനു തുരുത്തേൽ, സെബിൻ പൂഴിക്കാട്, കൗൺസിലർമാരായ. എ നൗഷാദ് റാവുത്തർ, വിജയകുമാർ, മഞ്ജു വിശ്വനാഥ്, അനിൽ കുമാർ, സുനിത വേണു, ഗീവർഗീസ്, സജിൻ, അഖിൽ, അനു, എന്നിവർ സംസാരിച്ചു