samaram
എൽ.ഡി.എഫ് തിരുവല്ല നഗരസഭാ കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധ്വനി സി.പി.എം ജില്ലാ കമ്മറ്റി അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നൂറുവർഷം, തിരുവല്ല എന്തു നേടിയെന്ന ചോദ്യമുയർത്തി വികസനം നഷ്ടമാക്കിയ നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ തിരുവല്ലയിൽ 200 കേന്ദ്രങ്ങളിൽ പ്രതിഷേധ ധ്വനി സംഘടിപ്പിച്ചു. മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ നടന്ന സമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.എം.പി ഗോപാലകൃഷ്ണൻ, മോഹൻകുമാർ, പ്രമോദ് ഇളമൺ,ഷാജി തിരുവല്ല, ടി.എ റെജികുമാർ,കെ.വി മഹേഷ്,ജോയി പൗലോസ്, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.