തിരുവല്ല: കർഷക നിയമം പാസാക്കിയ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയും കർഷക മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരണം വടക്കുംഭാഗം പാടശേഖരത്ത് ട്രാക്ടർ പൂജ സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ അഡ്വ.ശ്യാം മണിപ്പുഴ ട്രാക്ടർ പൂജ നടത്തി. കർഷക മോർച്ച തിരുവല്ല മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, ജില്ലാസെക്രട്ടറി അശോക് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് വെൺപാല എന്നിവർ പ്രസംഗിച്ചു.