അടൂർ : യു.പി ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും സംരക്ഷണവും ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷ നൽകണമെന്നും കുടുംബത്തിന് നീതി നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാകോൺഗ്രസ് മണക്കാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഒാഫീസ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി ഗീതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിത.വി അദ്ധ്യക്ഷത വഹിച്ചു. ഏറത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ളോക്ക് സെക്രട്ടറിയുമായ മറിയാമ്മ തരകൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുഞ്ഞുകുഞ്ഞ്, ജയാ സത്യൻ എന്നിവർ പ്രസംഗിച്ചു.