കോന്നി: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ. പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.മനോജ്‌ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ, ജോയിന്റ് ഓഡിറ്റ് ഡയറക്ടർ, രജിസ്ട്രാർ, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. രണ്ടു കോടിയിലേറെ രൂപയുടെ തിരിമറികൾ നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നും നിക്ഷേപകരറിയാതെ ബാങ്ക് ജീവനക്കാർ ലോൺ എടുത്തു. ജില്ലാ സഹകരണ ബാങ്കിലേക്ക് അയക്കുന്ന പണവും അവിടെ നിന്ന് തിരിച്ചു സർവീസ് സഹകരണ ബാങ്കിലേക്ക് വരുന്ന പണവും യഥാ സമയങ്ങളിൽ ബാങ്ക് രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.