കോന്നി: അരുവാപ്പുലം -ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് സാദ്ധ്യതാ പഠനം നടത്തും.
.ഐരവണിലുള്ളവർക്ക് അരുവാപ്പുലത്തെ പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ- ഹോമിയോ ആശുപത്രികളിലോ,
കോന്നി ഗവ.മെഡിക്കൽ കോളേജിലോ
പോകണമെങ്കിൽ കോന്നി ടൗൺ വഴി കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ്..
അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂർ മേഖലയിൽ നിന്നും ജനങ്ങൾക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ -കല്ലേലി കാനനപാതവഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ പാലം വന്നാൽ കഴിയും. കോന്നിയിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും കഴിയും.
ഇത് സംബന്ധിച്ച് ഐരവൺ ജനകീയ കൂട്ടായ്മ കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. രഘുനാഥ് ഇടത്തിട്ട, വർഗീസ് ബേബി , ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പലതാ മോഹൻ, ബിന്ദു, രാജൻ, സി.പി. എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, ശ്രീകുമാർ മുരളീദാസ് എന്നിവരുടെ നേതൃത്വത്തിലാണ്
ജനകീയ കൂട്ടായ്മ പ്രവർത്തിക്കുന്നത്.
-------------------
പാലം വരേണ്ടത് അത്യാവശ്യമാണ്. സാദ്ധ്യത പഠിക്കാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തെ ചുമതലപ്പെടുത്തും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ