
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
302 പേർ രോഗമുക്തരായി
പത്തുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 255 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (മുള്ളൻ വാതുക്കൽ ഭാഗം)(മൈക്രോ കണ്ടെയ്ൻമെന്റ് സോൺ), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 18 , എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (കൊറ്റൻകുടി പെരുമ്പാറ റോഡ്, കൊറ്റൻകുടി ഇടക പള്ളി ഭാഗം എന്നീ സ്ഥലങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (വട്ടപ്പാറ മുതൽ വഞ്ചിപ്പടി ഭാഗം),കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 3 (ചിരട്ടോലി, പുന്നത്തോലി, തൂങ്ങുപാല, കവല മുതൽ പുന്നത്തോലി ചിരട്ടോലി ചുട്ടുമൺ പാറക്കുറി വരെ), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 13, കോയിപ്രം ഗ്രാമപഞ്ചാ യത്തിലെ വാർഡ് 5 (പുല്ലാട് ഭാഗം), വാർഡ് 6 (ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള അഴക്കേടത്തു ഭാഗം), പത്തനംതിട്ട നഗരസഭയിലെ വാർഡ് 30 (മിനി സിവിൽ സ്റ്റേഷനും പരിസരവും)എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.