 
ചെങ്ങന്നൂർ: ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളുരേത്ത് കല്ലുമഠത്തിൽ ഗോപിക കൃഷ്ണനെ (34) വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവ് രാധാകൃഷ്ണനെ (50) അറസ്റ്റുചെയ്തു. മുൻവൈരാഗ്യം മൂലം കഴിഞ്ഞ നാലിന് രാത്രി 11ന് വീടിന് സമീപത്തു വച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വടിവാൾകൊണ്ട് ഇരുകൈകളിലും വെട്ടി. ഇന്നലെ വൈകിട്ടോടെയാണ് രാധാകൃഷ്ണനെ പിടികൂടിയത്. മുമ്പും ഇയാൾ ആക്രമിച്ചിട്ടുണ്ട്. ഇന്ന് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.