 
അടൂർ: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന വെറ്റിറിനറി പോളി ക്ലിനിക്കിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എനിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രൊജക്ട് ഓഫീസർ ഡോ.ജ്യോതിഷ് ബാബു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.ഉമ്മൻ പി..രാജ് ശോഭനം 2020 പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർ മാരായ ശോഭ തോമസ്, സൂസി ജോസഫ്,ഷൈനി ബോബി, സനൽ കുമാർ, ബിന്ദു കുമാരി,രാജി ചെറിയാൻ എന്നിവർക്ക് പുറമേ ബോബി മാത്തുണ്ണി,വെറ്ററിനറി പോളി ക്ലിനിക്കിലെ വെറ്ററിനറി സർജൻമാരായ ഡോ.സായി പ്രസാദ്.എസ്,ഡോ.വിഷ്ണു എസ്, എന്നിവർ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.സ്വപ്ന എസ് പോൾ കൃതജ്ഞത പറഞ്ഞു.