പത്തനംതിട്ട : അപേക്ഷകന് തെറ്റായ വിവരം നൽകിയ വിവരാവകാശ ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവ്. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ പത്തനംതിട്ട നഗരസഭാ വിവരാവകാശ ഉദ്യോഗസ്ഥനെതിരെ നൽകിയ പരാതിയിലാണ് നടപടി.പത്തനംതിട്ട ടൗൺ ഹാൾ 2015 നവംബർ ഒന്നു മുതൽ 25വരെ ആർക്കൊക്കെ വാടകയ്ക്കും സൗജന്യവുമായി നൽകി എന്നാരാഞ്ഞ് റഷീദ് നഗരസഭാ വിവരാവകാശ ഉദ്യോഗസ്ഥന് അപേക്ഷ നൽകിയിരുന്നു.
ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് വിവരം ലഭിക്കുന്നതാണ് എന്ന് അപേക്ഷയ്ക്ക് മറുപടി നൽകിയ ഉദ്യോഗസ്ഥന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.