പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ സർക്കാർ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആറന്മുള ആക്ഷൻ കൗൺസിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിൽപ് സമരം നടത്തി. ചെയർമാൻ എം.ജി.മനോഹരൻ, ജനറൽ കൺവീനർ വിജയൻ മാമ്മൂട്, ഏകലവ്യൻബോധി, അമ്പനാട് മോഹൻ, ബിജോയ് ഡേവിഡ്, പി.പി.ജോൺ, ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ മേലൂട്, ജോസഫ് ചാക്കോ, രതീഷ് രാമകൃഷ്ണൻ, അഡ്വ. കെ. രാധാകൃഷ്ണൻ, പി.റ്റി. വസന്തകുമാർ, സിബീഷ് ചെറുവല്ലുർ, അഖിലേഷ് .എ, അജയൻ കൊട്ടാരക്കര, ചൂരക്കോട് മോഹൻ,രാജൻ പടനിലം എന്നിവർ നേതൃത്വം നല്കി.