ചെങ്ങന്നൂർ: നഗരസഭയുടെ ഹോമിയോ, ആയുർവേദ ആശുപത്രികൾക്കായി നഗരസഭാ പ്രദേശത്ത് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ തയാറുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിടം ശോചനീയാവസ്ഥയിലായതിനാലാണ് പുതിയ വാടക കെട്ടിടം തേടുന്നത്.പരിശോധനാ മുറികൾ, ഫാർമസി,കിടത്തി ചികിത്സ എന്നിവയ്ക്കായി ഇരുനില കെട്ടിടമോ സമാന രീതിയിൽ സൗകര്യമുള്ള മറ്റ് കെട്ടിടങ്ങളോ ആണ് ആവശ്യമുള്ളത്.നഗരസഭാ ഓഫീസിന് താഴെയുള്ള സ്വകാര്യ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിക്ക് സ്ഥലസൗകര്യം കുറവായതിനാൽ അംഗീകാരം നഷ്ടമാകുന്നതിനാൽ പ്രവർത്തനം നിറുത്തി വെയ്‌ക്കേണ്ടിവരും.ആശുപത്രിക്ക് കുറഞ്ഞത് 500 ചതുരശ്ര അടി വിസ്തീർണം വേണ്ടതിനാൽ അതിന് അനുയോജ്യമായ വാടകക്കെട്ടിടമാണ് വേണ്ടത്. നഗരസഭാ പരിധിയിൽ നിർദ്ദിഷ്ട സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവർ 23ന് വൈകിട്ട് 4ന് മുൻപായി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, താൽപ്പര്യപത്രം എന്നിവ സഹിതം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.