ചെങ്ങന്നൂർ: നഗരസഭ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. വാർഡ്തല ലിസ്റ്റിൽ പേരുൾപ്പെട്ടിട്ടുള്ളവർ നഗരസഭ മൃഗാശുപത്രിയിൽ 23 ഉച്ചയ്ക്ക് ഒരു മണിക്കകം അപേക്ഷ സമർപ്പിക്കണം. മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷയോടൊപ്പം റേഷൻ കാർഡ്,ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, കോഴികളെ വളർത്തുന്നതിനുള്ള കൂട് ഉണ്ടെന്നുള്ള സ്വയം സാക്ഷ്യപത്രം സഹിതം മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിക്കണം. വാർഡ് ഒന്ന് മുതൽ അഞ്ച് വരെ 19നും,ആറ് മുതൽ 11വരെ 20നും,12മുതൽ 17വരെ 21നും,18 മുതൽ 25 വരെ 22നും, 26 മുതൽ 27വരെയും നിർദ്ദിഷ്ട സമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരും 23നും അപേക്ഷ സമർപ്പിക്കണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒന്നര മാസം പ്രായമുള്ള അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം 270 പേർക്കാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.