പത്തനംതിട്ട: കെ.എം.മാണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം സാസ്‌കാരവേദി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
കെ.എം. മാണിയുടെ ധനകാര്യ ദർശനം എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിൽ അന്ന ജെയ്‌സൺ (ഇടുക്കി), റെജി തോമസ് (കോട്ടയം), മെൽവിൻ തോമസ് മാത്യു (പത്തനംതിട്ട) എന്നിവരാണ് വിജയികളെന്ന് സംസ്‌കാരവേദി പ്രസിഡന്റ് പ്രഫ.വർഗീസ് പേരയിലും സെക്രട്ടറി മനോജ് മാത്യുവും പത്രസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കോട്ടയത്ത് സംസ്‌കാരവേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ കാഷ് അവാർഡുകളും മൊമന്റോയും പാർട്ടി ചെയർമാൻ ജോസ് കെ. മാണി സമ്മാനിക്കും. പ്രവാസി കോൺഗ്രസ് എം നോർത്ത് അമേരിക്ക പ്രസിഡന്റ് പി.സി. മാത്യു, അയർലണ്ട് ഘടകം പ്രസിഡന്റ് രാജു കുന്നക്കാട്ട്, യു.എ.ഇ ഘടകം പ്രസിഡന്റ് ഏബ്രഹാം പി. സണ്ണി എന്നിവരാണ് കാഷ് അവാർഡുകൾ സ്‌പോൺസർ ചെയ്തത്. ജില്ലാ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.