പത്തനംതിട്ട: മെഡിസെപ് ആദ്യ പദ്ധതിയിലെ പാളിച്ചകൾ ഇല്ലാതാക്കി എല്ലാ സ്പെഷ്യാലിറ്റി ആശുപത്രികളേയും ഉൾക്കൊള്ളിക്കണമെന്ന് കേരള എയിഡഡ് ടീച്ചേഴ്സ് അസാേസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ പ്രിമിയം വിഹിത നൽകാതെ മുഴുവൻ തുകയും ജീവനക്കാരുടെ ബാദ്ധ്യതയാക്കി മാറ്റിയിരിക്കുന്നത് വഞ്ചനാപരമാണ്. പതിനൊന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്ക് കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ചികിത്സിക്കുവാനുള്ള സാഹചര്യം ഒരുക്കണം. സംസ്ഥാന ജനറൽ സെക്രട്ടറി എ.വി ഇന്ദു ലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.എൻ.ഐ.സുധീഷ് കുമാർ, പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ്, ഷാനു ഫിലിപ്പ്, ജോൺ മാത്യു, അരുൺകുമാർ ബാവ എന്നിവർ സംസാരിച്ചു