കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ശിലാസ്ഥാപനവും മാങ്കോസ്റ്റിൻ കർഷക സമിതി ഉദ്ഘാടനവും നാളെ രാവിലെ 9 ന് ചാങ്കൂർ ജംഗ്ഷനിലുള്ള കൃഷിഭവന്റെ സ്ഥലത്ത് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. അനിത മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കൃഷി ഓഫീസർ അനില മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ളാവിളയിൽ കർഷകരെ ആദരിക്കും. ഗൂർഗുണ്ടസാരി ഇൻഡസ്ട്രീസ് സൊസൈറ്റി പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്താണ് കൃഷിഭവൻ നിർമ്മിക്കുന്നത്.