18-gandhi-darsan
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്

പത്തനംതിട്ട: ദളിത് സ്ത്രീ പീഡനം, കർഷക ദ്രോഹ നടപടികൾ തുടങ്ങിയവയ്ക്കെതിരെ കെ.പി.സി.സി ഗാന്ധിദർശൻ സമതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.സി.വി സജി പണിക്കർ നേതൃത്വം നൽകി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി. ആർ. സോജി , ജി. ഡി. എസ്. മണ്ഡലം പ്രസിഡന്റ് എം.കെ. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടി. ഡി. രാജേന്ദ്രൻ, മാത്യൂസ് എബ്രഹാം , ജി. ഡി. എസ്. ചെന്നീർക്കര മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ചെന്നീർക്കര മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്, ബ്ലോക്ക് മെമ്പർ എം. ബി. സത്യൻ, സതീഷ് പഴക്കുളം, അനൂപ്, സനു, ഷിബു കുഴിയിൽ, ബിന്നോജ് തെന്നാടൻ, അഡ്വ. ടോബി, സോണി അട്ടചക്കൽ, എ. ടി. ജോൺ, ജെസ്റ്റിൻ ജോമോ തോമസ്, റെജി കെ. എസ്., അമ്മിണി എന്നിവർ സംസാരിച്ചു.