18-karunalayam
കിടങ്ങന്നൂർ കരുണാലയം

കിടങ്ങന്നൂർ : മകന്റെ ക്രൂരമർദ്ദനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ അമ്മയ്ക്ക് സംരക്ഷണമൊരുക്കി കിടങ്ങന്നൂർ കരുണാലയം അമ്മവീട്. വീടുവിട്ടിറങ്ങി ബസ്റ്റാന്റിലും മറ്റും അലഞ്ഞു നടന്നിരുന്ന അന്നമ്മയെയാണ് (90) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്. കവിയൂരാണ് വീടെന്നും മകന്റെ പീ‌ഡനം മൂലം വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും പറയുന്നു. ബസ്ജീവനക്കാരും കടക്കാരും മറ്റും ചേർന്ന് ചെങ്ങന്നൂർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് അന്നമ്മയെ ഏറ്റെടുത്തു തുടർ ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു