 
ചെങ്ങന്നൂർ: അയൽവഴക്കിനെ തുടർന്ന് മുളക്കുഴ കൊഴുവല്ലൂർ വല്യത്ത് മോടിയിൽ വീട്ടിൽ വൽസലയെ (54)
കഴുത്തിനുവെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയായ അയൽവാസി കരിമ്പിനാ പൊയ്കയിൽ തടത്തിൽ വീട്ടിൽ അനിരുദ്ധനെ (48) ചെങ്ങന്നൂർ പാെലീസ് പിടികൂടി. ഉള്ളന്നൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന്
വെളുപ്പിനെ നാലു മണിയോടെയാണ് ഇയാളെ പിടികൂടിയത്. പരിക്കേറ്റ വത്സല ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.