തിരുവല്ല: മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി. 26ന് സമാപിക്കും. ഇന്ന് രാവിലെ ഏഴിന് ക്ഷേത്രം മേൽശാന്തി ദീപം തെളിയിക്കും. ദിവസവും രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, വിശേഷാൽ പൂജകൾ, വൈകിട്ട് ആറിന് ദീപാരാധന. 23ന് വൈകിട്ട് പൂജവെയ്പ്. 26ന് രാവിലെ ഏഴിന് മഹാസരസ്വതിപൂജ, പൂജയെടുപ്പ് എന്നിവ നടക്കും.