 
തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് കൊടിയേറി. മേൽശാന്തി ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട്, വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ട്രഷറർ ജിതീഷ് കുമാർ, ഗണേഷ്, രാജൻ, ഗിരീഷ്, അജയകുമാർ, വിനോദ്കുമാർ എന്നിവർ പ്രസംഗിച്ച.23ന് വൈകിട്ട് ആറിന് പൂജവയ്പ്പ്, 26ന് രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നീവ നടക്കും. ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളെന്ന് ഭാരവാഹികൾ അറിയിച്ചു.