 
കോന്നി : ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വംശഹത്യക്കും, ജാതി വിവേചനത്തിനെതിരെ സാംബവ മഹാസഭ സംസ്ഥാന യൂത്ത് മൂവ്‌മെന്റ് ആഹ്വാനം ചെയ്ത സായാഹ്ന സമരജ്വാല യുവ മുന്നേറ്റം കാമ്പയിൻ യൂത്ത് മൂവേമെന്റ് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ശേരി മുണ്ടക്കാമുരുപ്പ് 440-ാം ശാഖയിൽ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്ര പണിക്കർ സെക്രട്ടറി ബിന്ദു സുരേഷ്, വിജയൻ വാഴക്കൂട്ടത്തിൽ, ശശികുമാർ പറത്തറയിൽ,ഷൈജു എന്നിവർ സ്വഭവനങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.