sabarimala

ശബരിമല: തുലാമാസ പൂജയ്ക്ക് ഇന്നലെ ശബരിമല നട തുറന്നപ്പോൾ ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം അയ്യപ്പ സന്നിധിയിൽ തീർത്ഥാടകരുടെ ശരണമന്ത്രം ഉയർന്നു. ഇന്നലെ 251 പേർ ദർശനം നടത്തി. ഉച്ചയ്ക്ക് 12 വരെ 110 പേരും ബാക്കിയുള്ളവർ 2 മണിക്കു ശേഷവുമാണ് ദർശനം നടത്തിയത്. 250 പേർക്കാണ് വെർച്വൽക്യൂവിലൂടെ ഭർശനം അനുവദിച്ചിരിക്കുന്നത്.