നാരങ്ങാനം: നാരങ്ങാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായി. പഞ്ചായത്തിലെ 4 ,12,13, വാർഡുകളിൽ രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പത്തിലേറെപ്പേർക്ക് പോസിറ്റീവായി. മുപ്പതിലേറെപ്പേർക്ക് ടെസ്റ്റിനായി നോട്ടീസ് നൽകി. നാരങ്ങാനം വില്ലേജ് ഒാഫീസിലെ ജീവനക്കാരിലൊരാൾക്ക് കൊവിഡ് പോസിറ്റീവായി .മുഴുവൻ ജീവനക്കാരും ക്വാറനൈന്റനിൽ പ്രവേശിച്ചു. ആലുങ്കൽചിറയത്ത്, മലയിരിക്കുന്നിടം കണ്ടംകുളം, നിരന്നകാലാ, മഹാണിമല ഭാഗങ്ങളിലും കൊവിഡ് രോഗികളുണ്ട്.