ചെങ്ങന്നൂർ: ചെങ്ങന്നൂർ കിഴക്കേനട നവരാത്രി മണ്ഡപത്തിൽ നവരാത്രി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 6ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ദേവീ വിഗ്രഹവും ഭദ്രദീപവും നവരാത്രി മണ്ഡപത്തിൽ കൊണ്ടുവന്നു. തുടർന്ന് ഗണപതിഹോമം, ആചാര്യരണം ഗ്രന്ഥനമസ്‌കാരം നിറപറ സമർപ്പണം ഇവ നടത്തി. ഇന്ന് ദേവീ ഭാഗവത പാരായണത്തിൽ ആചാര്യൻ ചെങ്ങന്നൂർ ജയപ്രകാശ് പാരായണം ചെയ്തത് ദേവാ വർണന, ശ്രീശുകാവതാരം,മധു കൈട :വധം, വ്യാസാവതാരം പാണ്ഡവകഥ, ദീപാരാധന, മാതൃസമിതിയുടെ ഭജന, ഇവയും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ചടങ്ങുകൾ മാത്രമാണ് ഈ പ്രാവശ്യം നവരാത്രി മണ്ഡപത്തിൽ നടത്തുന്നത്.വിവിധ ഹൈന്ദവ സംഘടനകളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ ദേവസ്വം ബോർഡ് നേരിട്ടാണ് ഈ പ്രാവശ്യം നവരാത്രി ചടങ്ങുകൾ നടത്തുന്നത്.