അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന മാരൂർ ആനന്ദഭവനിൽ പൊന്നൻ (പ്രസന്നൻ - 67) മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് സംസ്‌കരിച്ചു. രണ്ടു വർഷം മുൻപാണ് ആരും സംരക്ഷിക്കാൻ ഇല്ലാതെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ അടൂർ പൊലീസ് മഹാത്മയിലെത്തിച്ചത്. മരണ വിവരം പത്ര മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മാരൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ജയൻ ഇടപ്പെട്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തതെന്ന് മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.