പത്തനംതിട്ട: കൊവിഡ് ലോക്ക് ഡൗൺ മൂലം ജില്ലയിൽ നിറുത്തി വെച്ചിരിക്കുന്ന ഭിന്നശേഷിക്കാരുടെ മെഡിക്കൽ ബോർഡ് ഉടൻ ആരംഭിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി.എ.പി.സി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ് കൂടാത്തതിനാൽ ജില്ലയിലെ വിദ്യാർത്ഥികൾ അടക്കമുള്ള ഭിന്നശേഷിക്കാർ പ്രയാസം നേരിടുന്നതായും സ്‌കൂൾ പ്രവേശനം ആരംഭിച്ചതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നെട്ടോട്ടം ഓടുകയാണ്. ജില്ലയിലെ പത്തനംതിട്ട, അടൂർ, തിരുവല്ല, കോഴഞ്ചേരി ആശുപത്രികളിലാണ് ബോർഡ് നിലവിലുള്ളത്. മെഡിക്കൽ ബോർഡ് ഉടൻ കൂടാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഡി. എ.പി.സി.ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി. എസ്.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുടശനാട്, ഡജില്ലാ വൈസ് പ്രസിഡന്റ് ബിജു ഏഴംകുളം,തോമസ് ജോൺ ഇലന്തൂർ, മഹിളാ വിഭാഗം ജില്ലാ സെക്രട്ടറി ബിനു ഏഴംകുളം, രതീഷ് പന്തളം, അനിൽ പൂവത്തൂർ, മിനി പന്തളം, ഷൈനി കോന്നി എന്നിവർ പ്രസംഗിച്ചു.