പളളിക്കൽ : പള്ളിക്കൽ കൃഷി ഭവന് അനുവദിച്ച കാർഷിക കർമ്മസേനയിലേക്ക് കാർഷികവൃത്തി ചെയ്യാൻ താത്പര്യമുള്ള അഗ്രികൾചറൽ ടെക്നീഷ്യൻമാരെയും കരാർ അടിസ്ഥാനത്തിൽ ഒരു സൂപ്പർവൈസറെയും ആവിശ്യമുണ്ട്. സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി ജയിച്ചവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ആയിരിക്കണം. വി എച്ച് എസ്സി (അഗ്രികൾച്ചറൽ ) ഐ.ടി.സി, ഐടി.ഐ പാസായ വർക്ക് മുൻഗണന നൽകും . ടെക്നിഷ്യൻമാർ പള്ളിക്കൽ പഞ്ചായത്തിൽ സ്ഥിരമായി താമസിക്കുന്നവരായിരിക്കണം. പ്രായം 18 നും 55 നും മദ്ധ്യേ . 28 നകം കൃഷിഭവനിൽ അപേക്ഷ നൽകണം.9539003848.