പന്തളം: പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ സംവിധാനമൊരുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.അജീബ് ആവശ്യപ്പെട്ടു .ശബരിമല മണ്ഡല സീസൺ സമയത്തും ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ജനറൽ ആശുപത്രി ഉയർത്തുകയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു സമീപപ്രദേശത്തുള്ള ജനങ്ങൾക്ക് ഇത് ഉപകാരപ്രദമായിരിക്കുമെന്നും എത്രയുംവേഗം കിടത്തിച്ചികിത്സ സംവിധാനം ഏർപ്പെടുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടു.