19-nivedanam
ആംബുലൻസിൽ പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണ ചുമതല കേരള സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പി.കെ.എസ്.. സംസ്ഥാന കമ്മിറ്റിക്കും പി.കെ.എസ് പന്തളം ഏരിയാ കമ്മിറ്റി സമർപ്പിക്കുന്ന നിവേദനം സംസ്ഥാന സെക്രട്ടറി അഡ്വ: കെസോമപ്രസാദ് എം.പി. പെൺകുട്ടിയുടെ ഭവനം സന്ദർശിച്ച ശേഷം ഏറ്റുവാങ്ങുന്നു

പന്തളം: ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പന്തളം സ്വദേശിനിയും പട്ടികജാതിക്കാരിയുമായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണ ചുമതല ( സർക്കാർ സർവീസിൽ സ്ഥിര ജോലി ഉൾപ്പെടെ നൽകി സാമ്പത്തിക സഹായം നൽകിയും) കേരള സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പി.കെ.എസ്.സംസ്ഥാന കമ്മിറ്റിക്കും പി.കെ.എസ് പന്തളം ഏരിയാ കമ്മിറ്റി സമർപ്പിക്കുന്ന നിവേദനം സംസ്ഥാന സെക്രട്ടറി അഡ്വ: കെ.സോമപ്രസാദ് എം.പി.പെൺകുട്ടിയുടെ ഭവനം സന്ദർശിച്ച ശേഷം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.കുമാരൻ, ജില്ലാ ട്രഷറർ സി.എൻ രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മുരളി, ജില്ലാ കമ്മിറ്റി അംഗം എസ്. അരുൺ, പന്തളം ഏരിയാ നേതാക്കൾ എം.കെ മുരളീധരൻ, കെ.സി പവിത്രൻ എന്നിവർ പങ്കെടുത്തു.