sabha
ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്

തിരുവല്ല: മാർത്തോമ്മാ സഭയുടെ 22-ാമത് പരമാദ്ധ്യക്ഷനായി സഫ്രഗൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ഉയർത്തപ്പെടും. സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മായുടെ വിയോഗത്തെ തുടർന്നാണ് മാർ തിയഡോഷ്യസ് ഉയർത്തപ്പെടുക. സഭയുടെ പാരമ്പര്യമനുസരിച്ച് സഫ്രഗൻ മെത്രാപ്പോലീത്തയാണ് മെത്രാപ്പൊലീത്ത ആകുക. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേചക്കാലയിൽ ഡോ. കെ.ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ് തിയഡോഷ്യസ് (ജോർജ്ജ് ജേക്കബ്). കഴിഞ്ഞ ജൂലായിലാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി മാർ തിയഡോഷ്യസ് ചുമതലയേറ്റത്. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം `എന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതപരമായ ജീവിതത്തിലുണ്ടായ മാറ്റവും അവസ്ഥയും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കിയ മാർ തിയഡോഷ്യസ്, ശ്രീനാരായണഗുരു - പ്രവാചക സങ്കല്പത്തിന്റെ കേരളീയ ആവിഷ്കാരം എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.