പന്തളം: ബി.ജെ.പി പന്തളം, കുരമ്പാല ഏരിയാ കമ്മിറ്റികൾ ശില്പശാല നടത്തി. പന്തളം ഏരിയാ ശില്പശാല ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അരുൺ രാജ് അദ്ധ്യക്ഷനായിരുന്നു. അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി, ജന.സെക്രട്ടറി എം.ബി.ബിനുകുമാർ,എരിയ സെക്രട്ടറി അനുകുമാർ പന്തളം നഗരസഭാ സമിതി പ്രസിഡന്റ് രൂപേഷ്,ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അഹമ്മദ് ഫൈസി, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം തട്ട എന്നിവർ പ്രസംഗിച്ചു. മുൻപഞ്ചായത്തംഗം അനിൽ കുമാർ നഗരസഭാ ഭരണസമിതിയ്‌ക്കെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളേക്കുറിച്ചും ചർച്ച ചെയ്തു തീരുമാനിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാൽ നഗരസഭയിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള വികസന രേഖയും അവതരിപ്പിച്ചു. കുരമ്പാല ഏരിയാ കമ്മിറ്റിയുടെ ശില്പശാല നിയോജക മണ്ഡലം ജന.സെക്രട്ടറി എം.ബി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. നഗരസഭാ സമിതി പ്രസിഡന്റ് രൂപേഷ്, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി കരമന ജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിലെ കൗൺസിലർമാരും ശിൽപശാലകളിൽ പങ്കെടുത്തു.