
തിരുവല്ല : മലങ്കര മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ തിരുവല്ലാ മർച്ചന്റ് അസോസിയേഷൻ അനുശോചിച്ചു. ആദരസൂചകമായി കബറടക്ക ശുശ്രൂക്ഷ നടക്കുന്ന ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5വരെ തിരുവല്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ദു:ഖത്തിൽ പങ്കുചേരണമെന്ന് തിരുവല്ലാ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, സെക്രട്ടറി എം.കെ വർക്കി എന്നിവർ അറിയിച്ചു.