തിരുവല്ല: കുന്നന്താനത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു വള്ളിക്കാട് കൊച്ചയ്യത്തിൽ കെ.എസ് .ശ്രീധരപണിക്കർക്ക് (85 ) യാത്രാമൊഴി. മൂന്നര പതിറ്റാണ്ടുകാലം കുന്നന്താനം എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം റിട്ട.അദ്ധ്യാപകനായിരുന്നു. പിതാവ് ശങ്കരന്റെ നേതൃത്വത്തിൽ കുന്നന്താനത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് സ്വന്തമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അദ്ദേഹത്തിൻറെ പാത പിന്തുടർന്ന് മകൻ ശ്രീധരപ്പണിക്കർ ശാഖയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂൾ ഉൾപ്പെടയുള്ള വിപുലമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റ സേവനം നിസ്തുലമായിരുന്നു. മാടപ്പള്ളി ഗവ.സ്‌കൂളിൽനിന്നാണ് ഹെഡ്മാസ്റ്ററായി വിരമിച്ചത്. സംസ്ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ മുണ്ടയ്ക്കമണ്ണിൽ കുടുംബാംഗം റിട്ട. അധ്യാപിക സുശീലാമ്മ. മക്കൾ: രമേശ് പണിക്കർ, (ജർമ്മനി), മനോജ്‌കുമാർ,മനേഷ്(ദുബായ്. മരുമക്കൾ: ക്ലൗഡിയ (ജർമ്മിനി),സൂര്യ,ജിഷ.