പത്തനംതിട്ട : ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബരിമല, പമ്പ, നിലക്കൽ, തുലാപ്പള്ളി മേഖലകളിലേ വ്യാപാരികളുടെ വാർഷിക പൊതുയോഗം നടന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം പരുവാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ മുഹമ്മദ് സലീം, രാജേഷ് പി ആർ എന്നിവർ സംസാരിച്ചു.ഔദ്യോഗിക ഭാരവാഹികളായി ജി.അനിൽ കുമാർ (പ്രസിഡൻറ്); മുഹമ്മദ് സലിം, സെയ്തൂർ പാണ്ഡ്യൻ (വൈസ് പ്രസിഡൻറുമാർ);ജെ. ജയകുമാർ (ജനറൽ സെക്രട്ടറി);ഷൈജു യു,ഷിജു ടി.ജെ, രതീഷ് എ വി (ജോയിൻറ് സെക്രട്ടറിമാർ); വി.എസ് വിഷ്ണു (ഓർഗനൈസിംഗ് സെക്രട്ടറി); രാജേഷ് പി.ആർ (ട്രഷറാർ) എന്നിവരെയും. സുരേഷ് എം.എസ്, ബാബു സി ആർ, രമേശൻ ജി, നാസറുദീൻ എം, എബ്രഹാം എം പി, ജയകുമാർ കെ.എൻ, സാബുമോൻ പി.ജെ, നിസാർ എ,ഓമനക്കുട്ടൻ പി,സനൽ കുമാർ ടി.എസ്, സനൂപ് എൻ, സതീഷ് കുമാർ, സന്തോഷ് എം.എസ് എന്നിവരെ എക്സി ക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.